മാങ്ങോട് കേരള മെഡിക്കൽ കോളേജ്, പ്ലാച്ചിമട കൊക്കകോള ഫാക്ടറിയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നിർത്തലാക്കി
ജില്ലയിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് ആശുപത്രി, ഫസ്റ്റ് – സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിച്ചിരുന്ന തൃക്കടീരി ഗ്രാമപഞ്ചായത്തിലെ മാങ്ങോട് കേരള മെഡിക്കൽ കോളേജ്, പെരുമാട്ടി ഗ്രാമ പഞ്ചായത്തിലെ പ്ലാച്ചിമട കൊക്കകോള ഫാക്ടറി എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം ഇന്ന് (ഒക്ടോബർ 31) മുതൽ നിർത്തിവെച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.
കോവിഡ് രോഗവ്യാപന നിരക്ക് കുറയുകയും കോവിഡ് ബ്രിഗേഡിയറായി പ്രവർത്തിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്. പ്ലാച്ചിമട കൊക്കക്കോള ഫാക്ടറിയിൽ സി.എഫ്. എൽ.ടി.സി.യുടെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികൾ നോഡൽ ഓഫീസറായ ചിറ്റൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും മാങ്ങോട് കേരള മെഡിക്കൽ കോളേജ്, ആശുപത്രി അധികൃതർക്ക് തിരികെ ഏൽപ്പിക്കാനുള്ള നടപടികൾ തൃക്കടീരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.