സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ശുചിത്വ ബോധമുണ്ടായാൽ മാലിന്യ നിർമാർജ്ജനത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ അഭിപ്രായപെട്ടു. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്ന് മുതൽ സംഘടിപ്പിച്ച ശുചിത്വ ഭാരതം ക്യാമ്പയിൻ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാലിന്യ സംസ്കരണത്തിന് തദ്വേശ സ്വയംഭരണ സ്ഥാപങ്ങൾ കൂടുതൽ മുൻഗണന നൽകണം. നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷനായി.
ശുചിത്വ ഭാരതം ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ ക്ലബുകൾക്കും വളണ്ടിയർമാർക്കും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉപഹാരങ്ങൾ നൽകി. ക്ലബുകളും വിവിധ കോളേജ്നാ ഷണൽ സർവീസ് സ്കീം വളണ്ടിർമാരും ചേർന്ന് ജില്ലയിലെ തദ്വേശ സ്വയഭരണ സ്ഥാപങ്ങളുമായി സഹകരിച്ച് ഇരുപതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നാഷണൽ സർവീസ് സ്കീം ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ്‌ റെഫീക്ക്, പ്രോഗ്രാം ഓഫീസർമാരായ ബി.സുജിത്, എം.ചന്ദ്രശേഖർ, കെ.ടി സരള, എൻ.കർപകം, സി. സൂര്യ, എസ്. ശരത്, എ. ഉല്ലാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ, ക്ലബ് പ്രവർത്തകർ ചേർന്ന് കളക്ടറേറ്റ് പരിസരം ശുചികരിച്ചു.