പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്ലൈന് അദാലത്ത് ‘എസ് പി സി ടോക്ക്‌സ് വിത്ത് കോപ്പ്‌സ്’ നവംബര് 26ന് നടക്കും. പരാതികള് നവംബര് 12 ന് മുന്പ് spctalks.pol@kerala.gov.in ല്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം.
സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍‍പ്പെടുത്തി പരിഹാരം കാണും. പോലീസ് ഉദ്യോഗസ്ഥര്‍‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ട് തന്നെ പരാതി നല്‍കാം എന്നതാണ് പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളിക്കും പരാതി നല്‍കാം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍– 9497900243.