ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധിയൻ കവിതാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ശ്രേയ.എൻ.മേനോൻ (ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ), വരദപ്രിയ (സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, പട്ടാമ്പി), യു.ഫാത്തിമ ഹിബ (ജി.എച്ച്.എസ്.എസ് പട്ടഞ്ചേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് യഥാക്രമം 1750, 1250, 1000 രൂപ പാരിതോഷികം ലഭിക്കും. ചെമ്പൈ ഗവ. സംഗീത കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. വി സിന്ധു ആണ് മൂല്യനിർണ്ണയം നടത്തിയത്.