വാഹന നികുതി തവണകളായി അടക്കാന്‍ അവസരം

2014 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് എട്ടിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്തതും 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തേക്ക് നികുതി അടച്ചതുമായ മോട്ടോര്‍ ക്യാബുകളുടേയും ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകളുടേയും ബാക്കി 10 വര്‍ഷത്തെ നികുതിയും 2021 മാര്‍ച്ച് 31 വരെയുള്ള അധിക നികുതിയും പലിശയും ചേര്‍ത്തുള്ള തുക ഗഡുക്കളായി അടയ്ക്കാം. വിവരങ്ങള്‍ക്ക് നവംബര്‍ 10 നകം കാസര്‍കോട് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 255290.

സപ്ലൈകോ നെല്ല് സംഭരണം രജിസ്‌ട്രേഷന്‍ തുടരുന്നു

കാസര്‍കോട് ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ അവസരം. ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണം. അപൂര്‍ണമായതും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതുമായ അപേക്ഷകള്‍ പോര്‍ട്ടലില്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കാതെ വരും. സംഭരണ വില ലഭിക്കാതിരിക്കാന്‍ ഇതു കാരണമായേക്കാം. പദ്ധതിയുടെ നിലവിലുള്ള ഭൂപരിധി ഈ സീസണ്‍ മുതല്‍ ഒഴിവാക്കിയിട്ടുണ്ട് ഇതുപ്രകാരം സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഭൂപരിധിനിയമ പ്രകാരം ഉടമസ്ഥാവകാശം ഉള്ള മുഴുവന്‍ കൃഷിസ്ഥലവും, പാട്ടകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും അവര്‍ കൃഷിയിറക്കിയ മുഴുവന്‍ സ്ഥലവും രജിസ്‌ട്രേഷന്‍ നടത്താവുന്നതും അതിന് ആനുപാതികമായ നെല്ല് സംഭരണത്തിന് നല്‍കാവുന്നതുമാണ്. 2021-22 സീസണിലെ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 28 രൂപയാണ്. ഇതു കൂടാതെ കര്‍ഷകര്‍ക്ക് അനുവദനീയമായ കയറ്റിറക്കുകൂലി ക്വിന്റലിന് 12 രൂപയും നെല്ലിന്റെ പണത്തോടൊപ്പം തന്നെ നല്‍കും. ഒരു കിലോയ്ക്ക് 28.12 രൂപയാണ് സംഭരിച്ച നെല്ലിന് കര്‍ഷകന് ലഭിക്കുക. സംഭരണ സമയത്ത് വരുന്ന കയറ്റിറക്കു ചിലവ് പൂര്‍ണമായും കര്‍ഷകര്‍ തന്നെ വഹിക്കണം. ഫോണ്‍: 9446089784, 9447736034

ഡിഗ്രി സീറ്റൊഴിവ്

മുള്ളേരിയ നെട്ടണിഗെയിലെ ബജ മോഡല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്‌സ്, ബി.എ സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷകള്‍ നവംബര്‍ ആറ് മുതല്‍ എട്ട് വരെ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 6238965773, 7592884057.

കടമുറികള്‍ ലേലം ചെയ്യും

ചെമ്മനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കോളിയടുക്കം, മേല്‍പറമ്പ വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് കടമുറികള്‍ നവംബര്‍ എട്ടിന് രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.


കാന്റീന്‍ ലേലം

ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിലെ കാന്റീന്‍ നടത്തിപ്പിന്റെ ലേലം നവംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് ചെറുവത്തൂര്‍ സബ് ഡിവിഷന്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ 19ന് ഉച്ചയ്ക്ക് ഒരുമണിക്കകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0467 2264143