അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഭാരത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഇ ശ്രം പദ്ധതിയില്‍ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി ജില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സിറ്റി ബാഗ് സമീപവും കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് ഭാരത് പെട്രോള്‍ പമ്പിന് സമീപവുമാണ് ഇ ശ്രം എന്റോള്‍മെന്റ് ക്യാമ്പ് നടക്കുക.

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഭിന്നശേഷിക്കാരായ എല്ലാ തൊഴിലാളികളും അവരുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍, ബാങ്ക് പാസ് ബുക്കുകള്‍ സഹിതം ക്യാമ്പില്‍ പങ്കെടുത്ത് രജിസ്ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാലേബര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ഹെല്‍പ്പ്ലൈന്‍ 14434, ജില്ലാ ലേബര്‍ഓഫീസ്് – 04994 256950, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കാസര്‍കോട്- 04994 257850, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്,കാഞ്ഞങ്ങാട് – 04672 204602 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.