കുളവന്‍മുക്ക് – കുത്തനൂര്‍ റോഡിലെ കുളവന്‍മുക്ക് ജംഗ്ഷനില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ മൂന്ന്) റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുളവന്‍മുക്ക് ജംഗ്ഷനില്‍ നിന്നും കുത്തനൂര്‍ ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ചുങ്കമന്ദം – കല്‍ക്കുളം റോഡിലൂടെ പോകേണ്ടതാണ്.