മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻ കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ഒന്നിന് 10 രൂപയാണ് വില.
ആവശ്യമുള്ളവർ തിങ്കൾ മുതൽ വെള്ളി വരെ ഓഫീസ് സമയങ്ങളിൽ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും എ.ടി.എം കാർഡും സഹിതം എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ: 8590663540, 9526126636.