കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയിലൂടെ അട്ടപ്പാടിയിലെ ആദിവാസി ഉദ്യോഗാര്ഥികള്ക്ക് പി.എസ്.സി പരിശീലനം നല്കുന്നു.
പ്ലസ് ടു പാസായ ഉയര്ന്ന യോഗ്യതയുള്ളവര് നവംബര് 12 നകം ബയോഡാറ്റയും സര്ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്, കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതി, കില ബ്ലോക്ക് നം.4, അഗളി കാര്യാലയത്തില് അപേക്ഷ ലഭ്യമാക്കണമെന്ന് പ്രൊജക്ട് മാനേജര് അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ഒരു വര്ഷത്തേക്ക് തുടര്ച്ചയായി പരിശീലനം ലഭിക്കും. ഫോണ്: 04924 254335.