പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടൂർ ഗവ. പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് യു.പി/ഹൈസ്‌കൂൾ ക്ലാസുകളിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ട്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു.
നിശ്ചിയ യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം നവംബർ 10 നകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 8547630126.