സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രൊജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്ലസ്ടു പാസായവരും സാമൂഹ്യ സേവന മേഖലയില്‍ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 6282769618.