താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്.സി ഇലക്‌ട്രോണിക്‌സില്‍ ഇ.ഡബ്ല്യു.എസ് കാറ്റഗറിയില്‍ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10ന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം.