കേരള സര്‍ക്കാര്‍-വനിതാ ശിശു വികസന വകുപ്പ് – ഐ.സി.പി.എസ്. – ബാല നീതി ശ്രദ്ധയും സംരക്ഷണവും നിയമ പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴില്‍ വരുന്ന ഹീനമായ നിയമവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യ നില നിര്‍ണയിക്കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് അനുബന്ധമായി ഒരു വിദഗ്ധ പാനല്‍ രൂപീകരിക്കുന്നു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍, മറ്റ് വിദഗ്ധര്‍ എന്നിങ്ങനെ മൂന്ന് അംഗങ്ങളായിരിക്കും വിദഗ്ധ പാനലില്‍ ഉണ്ടായിരിക്കുക. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍.സി.ഐ റെക്കഗ്‌നിഷനും കുട്ടികളുടെ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ അംഗത്തിന് എം.എസ്.ഡബ്‌ള്യൂ./എം.എ.സോഷ്യോളജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

മറ്റ് വിദഗ്ധര്‍ അംഗത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും അതത് മേഖലയിലുള്ള വിദ്യഭ്യാസ യോഗ്യതയും വേണം. യോഗ്യതയുള്ളവര്‍ നവംബര്‍ 16 വൈകീട്ട് നാലിനകം യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, കച്ചേരിപ്പടി, മഞ്ചേരി എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2978888, 9048497487.