മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ നാല്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാൾക്കുള്‍പ്പടെ 370 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 364 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നും ജില്ലയിലെത്തിയ ഒരാൾക്കും വൈറസ് ബാധിച്ചിട്ടുണ്ട്.

ജില്ലയില്‍ 43,21,150 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇതില്‍ 29,16,626 പേര്‍ക്ക് ഒന്നാം ഡോസും 14,04,524 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.