സുല്‍ത്താന്‍ ബത്തേരി: ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി പദ്ധതി പ്രകാരം ഓടപ്പള്ളം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിര്‍മ്മിച്ച കെട്ടിടം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബാബു അബ്ദു റഹ്മാന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വല്‍സ ജോസ്, കൗണ്‍സിലര്‍മാരായ സോബിന്‍ വര്‍ഗീസ്, എം.സി ശരത്, കെ. റഷീദ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജീ.ആര്‍ സീന, എച്ച്. എം.സി അംഗങ്ങളായ സ്വജിത്, സന്ദീപ്, എ.ഡി.എസ് സെക്രട്ടറി സെറീന, ഉദ്ഘാടനസമിതി കണ്‍വീനര്‍ റെബി പോള്‍ എന്നിവര്‍ സംസാരിച്ചു.
