ജില്ലയില്‍ ശക്തമായ മഴയില്‍ 15 വീടുകള്‍ തകര്‍ന്നു. 13 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുപ്ലിയം, കല്ലൂര്‍, വെള്ളികുളങ്ങര, കാടുകുറ്റി, വെങ്കിടങ്ങ്,വാടാനപ്പള്ളി, മാടക്കത്തറ വില്ലേജുകളിലാണ് വീടുകള്‍ തകര്‍ന്നത്. മണലൂര്‍ വില്ലേജില്‍ 4, 5 വാര്‍ഡുകളിലായി 4 വീടുകളില്‍ വെള്ളംകയറി. ഈ വീടുകളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മേത്തല വില്ലേജില്‍ അത്താണി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പുതിയതായി തുറന്നു.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍പോകരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.