മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുമെന്ന് എ ഡി എം സി.ലതിക. ജില്ലാ കടലോര ജാഗ്രതാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഴക്കാലത്ത് തീരപ്രദേശത്തെ അലട്ടുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കും. കടല്‍ക്ഷോഭം തടയാനായുള്ള കടല്‍ഭിത്തി നിര്‍മ്മാണത്തിന്‍്റെ വേഗത കുറഞ്ഞത് കല്ലിന്‍്റെ ലഭ്യതക്കുറവുമൂലമാണെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്നും എ ഡി എം അറിയിച്ചു. സുനാമി പുനരധിവാസ പദ്ധതി വഴി ലഭിച്ച വീടുകള്‍ അനധികൃതമായി വാടയ്ക്കു കൊടുക്കുന്ന കാര്യം അന്വേഷിക്കാന്‍ ചാവക്കാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഫിഷറീസ് വകുപ്പിന് ആവശ്യമായ സഹായങ്ങള്‍ തീരദേശ പോലീസ് നല്‍കണം. മത്സ്യത്തൊഴിലാികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേഗം തന്നെ നല്‍കും. കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് യൂണിഫോം എര്‍പ്പെടുത്തുന്ന കാര്യവും തീരപ്രദേശങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന കാര്യവും പരിശോധിക്കുമെന്നും എ ഡി എം പറഞ്ഞു. കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.
