വയനാട്: വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഥ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഏറ്റവും ആദരവ് അര്‍ഹിക്കുന്ന വിഭാഗമാണ് വയോജനങ്ങള്‍. നിയമപരമായി തന്നെ വയോജനങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തമാക്കിയുണ്ടെന്നും അതിന് പ്രചരണം അത്യാവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും – 2007 നിയമം എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. ഇന്നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കല്‍പ്പറ്റ ടൗണ്‍ഹാളിലാണ് സെമിനാര്‍.
