വയനാട്: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയ്ക്കു കുറവുവന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ കേമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ കേമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് ക്ലാസുകള്‍ നടത്തുന്നതിനുള്ള സാഹചര്യമുണ്ടെന്ന് പ്രധാനനാദ്ധ്യപകര്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ക്ലാസുകള്‍ നടത്താവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.