ഉപസമിതി യോഗം

സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്റ് ലതര്‍, ടിഎംടി സ്റ്റീല്‍ ബാര്‍ എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒമ്പതിന് ഉച്ച 12 ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. ജില്ലയിലെ തൊഴിലുടമ/ തൊഴിലാളി പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് തെളിവ് നല്‍കാവുന്നതാണ്.

തടി ലേലം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് കാമ്പസിലെ മുറിച്ച് മാറ്റിയ അക്കേഷ്യ മരത്തിന്റെ ശിഖരങ്ങളും തടിയും ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 19ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2211400


ഡിഗ്രി സ്‌പോട്ട് അഡ്മിഷന്‍

മടിക്കൈ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എസ്സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 11, 12 തിയ്യതികളിലായി കോളേജില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍: 0467-2240911, 9497695826, 9048446383