ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ബദ്രഡുക്ക മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമയാണ് യോഗ്യത. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 04994-232969, 9809794930.

പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ ഒഴിവ്

കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍പെട്ട ദേലമ്പാടി, മടിക്കൈ ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന പ്രമോട്ടറെ തെരെഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സേവന സന്നദ്ധതയുള്ളവരും എട്ടാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 50നും മധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 11 ന് കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04994 255466.


ഇന്‍സ്ട്രക്ടറുടെ ഒഴിവ്

വെസ്റ്റ്എളേരി ഗവ.വനിത ഐടിഐ യില്‍ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ ഒമ്പതിന് രാവിലെ 10.30 ന് ഐ.ടി.ഐയില്‍. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഒരുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04672341666,