വോര്‍ക്കാടി പഞ്ചായത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ എട്ട് വരെ നീട്ടി. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 18നും 30നും മധ്യേ. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. യോഗ്യത, വയസ് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷകള്‍ പഞ്ചായത്തില്‍ നേരിട്ടോ secvorkadygp@gmail.com എന്ന ഇ മെയില്‍ ഐജഡിയിലേക്കോ അപേക്ഷിക്കണം. ഫോണ്‍: 04998202259