ഭാരതീയ ചികിത്സ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പദ്ധതിയിൽ പാർട് ടൈം യോഗ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം 8000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ നേടിയ യോഗയിൽ ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ്/ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തിൽ കുറയാത്ത കാലയളവിലുള്ള പി.ജി ഡിപ്ലോമ.
അംഗീകൃത സർവകലാശാലയിൽ നിന്നും ബി എൻ വൈ എസ്/ എം എസ് സി (യോഗ), എം ഫിൽ (യോഗ) എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെയും നിയമനത്തിനായി പരിഗണിക്കും. പ്രായപരിധി 40 വയസ്. താല്പര്യമുള്ളവർ നവംബർ 10 ന് ഉച്ചയ്ക്ക് 2.30 ന് സുൽത്താൻപേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വയസ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2544296.