ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവർത്തനം ജില്ലാതലത്തിൽ നിയന്ത്രിക്കുന്നതിനും അനുമതി നൽകുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റിയിലേക്ക് സാങ്കേതിക വിദഗ്ധൻ തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത – മിറ്റ് ടെക്നോളജി, സ്ളോട്ടർഹൗസ് റെന്റിംഗ് പ്ലാന്റ് മേഖലയിൽ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. നിലവിൽ സേവനം അനുഷ്ഠിക്കുന്നവരോ, വിരമിച്ചവരോ, മീറ്റ് ടെക്നോളജിയിൽ പ്രാവീണ്യമുള്ള വെറ്ററിനറി കോളേജ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസർ റാങ്കിൽ കുറയാത്ത നിലവിൽ സേവനം അനുഷ്ഠിക്കുന്നവർ, വിരമിച്ചവർക്ക് മുൻഗണന.
താൽപര്യമുള്ളവർ നവംബർ ആറിനു വൈകിട്ട് അഞ്ചിനകം ജില്ലാ ശുചിത്വമിഷൻ ഓഫീസിലോ, tscpkd@gmail.com ലോ അപേക്ഷ ലഭ്യമാക്കണം. ഡി.എൽ.എഫ്.എം.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഓണറേറിയവും, യോഗങ്ങളിൽ പങ്കെടുക്കുന്നതിന് സിറ്റിങ് ഫീസിനും അർഹരായിരിക്കുമെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491 2505710.