2021 മാര്ച്ചിലെ പ്ലസ് ടു സയന്സ്, കണക്ക് വിഷയങ്ങളില് കുറഞ്ഞത് നാല് വിഷയത്തില് ‘ബി’ ഗ്രേഡില് കുറയാതെ ഗ്രേഡ് ലഭിച്ച പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് നീറ്റ് എന്ജിനീയറിങ് എന്ട്രന്സ് പരീക്ഷകള്ക്കു മുമ്പായി ദീര്ഘകാല പരിശീലന ക്ലാസില് പങ്കെടുക്കാന് പട്ടികവര്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2021 ലെ മെഡിക്കല് പ്രവേശന പരീക്ഷക്കായി ദീര്ഘകാല പരിശീലനത്തില് പങ്കെടുത്തവരെയും പരിഗണിക്കും. എന്നാല് രണ്ടില് കൂടുതല് പ്രവേശന പരീക്ഷാ പരിശീലനങ്ങളില് പങ്കെടുത്തവരെ പരിഗണിക്കില്ല.
താല്പര്യമുള്ള പട്ടികവര്ഗ വിദ്യാര്ഥികള് പേര്, മേല്വിലാസം, ഫോണ് നമ്പര്, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പങ്കെടുക്കാനുള്ള സമ്മതപത്രം എന്നിവ വെള്ളക്കടലാസില് രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷ സര്ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പു സഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്, നിലമ്പൂര്, കല്പ്പറ്റ പ്രോജക്ട് ഓഫീസുകളിലും പുനലൂര്, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുല്ത്താന്ബത്തേരി, മാനന്തവാടി, കാസര്ഗോഡ്, പരപ്പ, കോഴിക്കോട് എന്നീ ട്രൈബല് ഡെവലപ്പ്മെന്റ് ഓഫീസുകളിലോ നവംബര് 12 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ഐ.ടി.ഡി പ്രോജക്ട് ഓഫീസര് / ട്രൈബല് ഡെവലപ്പ്മെന്റ് ഓഫീസര്മാര്ക്ക് ലഭ്യമാക്കണം.
നിശ്ചിത സമയത്തിനകം ലഭിക്കാത്തതും, ആവശ്യമായ രേഖകള് ഇല്ലാത്തതുമായ അപേക്ഷകള് പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര് പരിശീലനത്തിന് പങ്കെടുക്കുന്നതിന് ലാപ്ടോപ്, സ്മാര്ട്ട്ഫോണ് / ഇന്ര്നെറ്റ് സൗകര്യങ്ങള് ലഭ്യമായവരാകണം.