കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണ ധനസഹായം, പോസ്റ്റ്മെട്രിക് വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നസീമ നിർവ്വഹിച്ചു. 14 വിദ്യാർത്ഥികൾക്ക് പഠനമുറിയും, 97 വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പും പദ്ധതി പ്രകാരം അനുവദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ കെ.കെ. അസ്മ, ചന്ദ്രിക കൃഷ്ണൻ, ജോസ് പാറപ്പുറം, അരുൺ ദേവ്, ഫൗസിയ ബഷീർ, സി. രാഘവൻ, ലക്ഷ്മി കേളു, ഷിബു പോൾ, എൽസി ജോർജ്, കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം.എൻ. ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു.