എറണാകുളം : ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ പുതിയതായി പണികഴിപ്പിച്ച ഫീമെയിൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ താക്കോൽ ഏറ്റുവാങ്ങി.ആരോഗ്യവകുപ്പ് 1 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ഫീമെയിൽ വാർഡ്, ലേബർ റൂം, ഡ്യൂട്ടി റൂം, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിൽഡ റിബേരാ, ആശുപത്രി സൂപ്രണ്ട് ഡോ ശ്രീകുമാരി. ബി. എസ് എന്നിവർ സന്നിഹിതരായിരുന്നു.