തിരുവനന്തപുരം: ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2021-22 അധ്യയന വര്‍ഷത്തേക്കുള്ള രണ്ടു വര്‍ഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ എട്ടിന് ഉച്ചക്ക് ഒന്നിന് മുന്‍പ് കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം കോളേജ് ഓഫീസില്‍ നിന്നും 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിതരണം ചെയ്യും. അപേക്ഷാഫോറത്തിന്റെ വില 55 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2323964/ 9446497851 എന്ന നമ്പറില്‍ ബന്ധപ്പെടുക.