കോട്ടയം: ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐ.യ്ക്ക് രണ്ടു ഘട്ടമായി 50 കമ്പ്യൂട്ടറുകൾ നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.ടി.ഐ.യിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനവും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന്റെ സ്വീച്ച് ഓൺ കർമ്മവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളും നവീന കോഴ്‌സുകളും പരമാവധി പ്രയോജനപ്പെടുത്താൻ ഐ.ടി.ഐ.കൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം സജി തടത്തിൽ, പ്രിൻസിപ്പൽ സൂസി ആന്റണി, ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയംഗം മാത്തുക്കുട്ടി മാങ്കോട്ടിൽ, പി.ടി.എ. പ്രസിഡന്റ് എം.ബി. രഘുനാഥൻ, വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.എസ്. ഷിബു എന്നിവർ പ്രസംഗിച്ചു.