കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനം പെട്ടെന്ന് ലഭ്യമാക്കുന്നതിനും ജനോന്‍മുഖ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം  ചെയര്‍മാന്‍ ബി. രാഘവന്‍ നിര്‍വ്വഹിച്ചു.  ഫെയ്‌സ് ബുക്ക് പേജ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ ഉദ്ഘാടനം ചെയ്തു.  ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ  സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍, സര്‍ക്കാര്‍ സേവനങ്ങള്‍  കാലതാമസം  കൂടാതെ എത്തിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. എ. നാസര്‍ അറിയിച്ചു.  കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭ്യമാക്കിയത്.