കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. അറബിക് കോഴ്‌സില്‍ പട്ടികജാതി വിഭാഗം രണ്ടൊഴിവ്, എം.എ കന്നഡ കോഴ്‌സില്‍ പട്ടികജാതി വിഭാഗം മൂന്ന് ഒഴിവ്, എം.എസ്സി ജിയോളജി കോഴ്‌സില്‍ പട്ടിക വര്‍ഗം വിഭാഗം ഒരൊഴിവ്, എം.എസ്സി കെമിസ്ട്രി കോഴ്‌സില്‍ പട്ടിക വര്‍ഗം വിഭാഗം ഒരൊഴിവ്, എം.എസ്സി ഫിസിക്‌സ് കോഴ്‌സില്‍ പട്ടികജാതി വിഭാഗം രണ്ടൊഴിവ്, പട്ടിക വര്‍ഗം വിഭാഗത്തില്‍ ഒരൊഴിവ്, എം.എ.ഇംഗ്ലീഷ് കോഴ്‌സില്‍ പട്ടികജാതി വിഭാഗം ഒരൊഴിവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ എട്ടിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണം.
