മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം

കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്സി ഇലക്ട്രോണിക്‌സ്, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി. ഇലക്ട്രോണിക്‌സ്, എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04998-215615,8547005058


വനിതാ കമ്മീഷന്‍ അദാലത്ത് 15ന്

വനിതാ കമ്മീഷന്‍ അദാലത്ത് നവംബര്‍ 15ന് രാവിലെ 10.30 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.


ലേലം ചെയ്യും

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള 1997 മോഡല്‍ അംബാസിഡര്‍ കാര്‍ (കെ.എല്‍ 13/സി 8307) ഡിസംബര്‍ 16ന് ഉച്ച 2.30 ന് ലേലം ചെയ്യും. ടെന്‍ഡറുകള്‍ ഡിസംബര്‍ 15ന് വൈകീട്ട് മൂന്നു വരെ സ്വീകരിക്കും. ഫോണ്‍: 0497 2800167.


കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2021 മെയില്‍ കെടെറ്റ് എഴുതി വിജയിച്ച കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. നവംബര്‍ ഒമ്പത്: കാറ്റഗറി നമ്പര്‍ ഒന്നിലെ 500001-500170 (രാവിലെ 9.30-ഒരു മണി), കാറ്റഗറി നമ്പര്‍ രണ്ടിലെ 500178-500473 ( ഉച്ച 1.30-4.30). നവംബര്‍ 10: കാറ്റഗറി നമ്പര്‍ രണ്ടിലെ മുഴുവന്‍ വിജയികളുടെയും പരിശോധന (രാവിലെ 9.30-ഒരു മണി), കാറ്റഗറി മൂന്നിലെ മുഴുവന്‍ വിജയികളുടെയും പരിശോധന (രാവിലെ 10.30-4.30). നവംബര്‍ 11: കാറ്റഗറി നാലിലെ മുഴുവന്‍ വിജയികളുടെയും പരിശോധന (രാവിലെ 9.30- ഒരു മണി), എല്ലാ കാറ്റഗറിയിലും പെട്ടവരുടെയും മുന്‍വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റ് പരിശോധന ബാക്കിയുള്ളവരുടെയും പരിശോധന-ഉച്ച 1.30 മുതല്‍ 4.30 വരെ. പരീക്ഷാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, റിസള്‍ട്ട് പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും ശരിപ്പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 04994 230053

കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 10 ന് പോളിടെക്‌നിക് ഓഫീസില്‍. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റയും അക്കാദമിക്/പരിചയ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പും പകര്‍പ്പുകളും സഹിതം പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995681711, 9400536858