300 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ശനിയാഴ്ച  (നവംബർ 6) 343 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 46 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 296 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 300 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3667 പരിശോധന നടത്തിയതിലാണ് 343 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.35 ശതമാനമാണ് ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് മുനിസിപ്പാലിറ്റി സ്വദേശികൾ 49

വടക്കഞ്ചേരി സ്വദേശികൾ 23

നാഗലശ്ശേരി സ്വദേശികൾ 13

ഷൊർണൂർ സ്വദേശികൾ 12

ഒറ്റപ്പാലം സ്വദേശികൾ 9

ആനക്കര, കുത്തന്നൂർ സ്വദേശികൾ 8 പേർ വീതം

മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം സ്വദേശികൾ 7 പേർ വീതം

കരിമ്പുഴ, നെല്ലായ, പുതുപ്പരിയാരം, തച്ചമ്പാറ, വണ്ടാഴി സ്വദേശികൾ 6 പേർ വീതം

അഗളി, അമ്പലപ്പാറ, അനങ്ങനടി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കുഴൽമന്ദം, പല്ലശ്ശന, തിരുമിറ്റക്കോട്, തൃത്താല സ്വദേശികൾ 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, കോട്ടായി, കാഞ്ഞിരപ്പുഴ, മരുതറോഡ്, തേങ്കുറിശ്ശി സ്വദേശികൾ 4 പേർ വീതം

ആലത്തൂർ, ചാലിശ്ശേരി, എരിമയൂർ, കണ്ണാടി, മലമ്പുഴ, മങ്കര, മണ്ണൂർ, മേലാർകോട്, നല്ലേപ്പിള്ളി, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പിരായിരി, പുതുനഗരം, തെങ്കര, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

അകത്തെത്തറ, കരിമ്പ, കാവശ്ശേരി, കൊടുവായൂർ, കൊല്ലംകോട്, കോങ്ങാട്, കുമരംപുത്തൂർ, മാത്തൂർ, മുണ്ടൂർ, ഓങ്ങല്ലൂർ, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 2 പേർ വീതം

അലനല്ലൂർ, അയിലൂർ, എലവഞ്ചേരി, കപ്പൂർ, കേരളശ്ശേരി, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂർ, ലക്കിടി-പേരൂർ, മുതുതല, പരുതൂർ, പെരുമാട്ടി, പുതൂർ, പുതുശ്ശേരി, ഷോളയൂർ, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2848 ആയി.