ജില്ലയിലെ ട്രൈബല്‍ മേഖലയിലെ അമ്മമാരുടേയും കുട്ടികളുടേയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പ്രസവരക്ഷ ഉറപ്പുവരുത്തുന്നതിനും വാത്സല്യം എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നതായി സബ്കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ട്രൈബല്‍ മേഖലയിലെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ഇസ്മയില്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ ഷിബുലാല്‍, മറ്റു പ്രോഗ്രാം ഓഫീസര്‍മാര്‍, ട്രൈബല്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.