ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിംഗ് നവംബർ 15ന് തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. രാവിലെ 10.30 മുതൽ 2.30 വരെയാണ് സിറ്റിംഗ്. തെളിവെടുപ്പിൽ പങ്കെടുക്കുന്നതിന് 0484-2993148 എന്ന നമ്പറിൽ മൂൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രവേശനം അനുവദിക്കുമെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.