മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. നവംബര്‍ 15ന് കാറ്റഗറി ഒന്ന്, നവംബര്‍ 16ന് കാറ്റഗറി രണ്ട്, നവംബര്‍ 17ന് കാറ്റഗറി മൂന്ന്, നവംബര്‍ 18ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് പരിശോധന. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസലും പകര്‍പ്പും), ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെന്ന് മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ- ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.

നവംബര്‍ 15ന് കാറ്റഗറി ഒന്ന്, നവംബര്‍ 16ന് കാറ്റഗറി രണ്ട്, നവംബര്‍ 17ന് കാറ്റഗറി മൂന്ന്, നവംബര്‍ 18ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് പരിശോധന. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസലും പകര്‍പ്പും), ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എഡ് /ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെന്ന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു.