ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഇന്ന് (നവംബര്‍ ഒന്‍പത്) ആരംഭിക്കും. പരിശീലനത്തോടനുബന്ധിച്ച് നവംബര്‍ 11ന് മണ്ണുത്തി വെറ്ററിനറി കോളജ് ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും.

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മൂന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. കറവപ്പശു പരിപാലനം, കാട വളര്‍ത്തല്‍, നായ വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, ഇറച്ചിക്കോഴിവളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി എന്നിവയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ 04942962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.