ആലുവ: ഹീമോഫീലിയ ചികിത്സ മികവില്‍ മൂന്ന് അന്തര്‍ ദേശീയ പുരസ്‌കാരങ്ങളുമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആലുവയിലെ ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രം രാജ്യത്തിന് മാതൃകയായി. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ സ്‌പോണ്‍സര്‍ ചെയ്ത ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ (എച്ച്ടിസി, ട്വിന്നിംഗ്‌സ് പാര്‍ട്ണന്‍ പുരസ്‌കാരവും ഗ്രി ഫോള്‍സ് ഹിമോഫിലിയ അവയര്‍നെസ് ഗ്ലോബല്‍ അവാർഡും ഹീമോഫീലിയ രോഗികളുടെ വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ച് സ്വകാര്യത കൈവിടാതെ സൂക്ഷിച്ചതിന് 2021 ലെ ഡാറ്റ എക്‌സലന്‍സി അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്.

ആഗോള തലത്തില്‍ ഹീമോഫീലിയ രോഗികളുടെ പരിചരണവും അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങള്‍, ഹീമോഫീലിയ സൊസൈറ്റികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ലക്ഷ്യമിടുന്ന അവാര്‍ഡാണ് GHAGA. പ്രതിവര്‍ഷം 5 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ആലുവ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിലെ നേഴ്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ ശ്യാംരാജ് ശാന്തപ്പന്‍ ആണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഹീമോഫീലിയയില്‍ ഇതുവരെ ലഭ്യമല്ലാത്ത പരിചരണത്തിനുള്ള മാനദണ്ഡങ്ങളും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തമായ സംഭാവനയാണ് GHAGA മുഖാന്തരം ആലുവ ഹെമോഫിലിയ ട്രീറ്റ്‌മെന്റ് സെന്ററിന് ലഭിച്ചിരിക്കുന്നത്.. ആലുവ ജില്ലാ ആശുപത്രിയില്‍ വച്ചു നടന്ന ചടങ്ങില്‍ GHAGA അവാര്‍ഡ് ആലുവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ ലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. വിജയകുമാര്‍ സ്വീകരിച്ചു.

ട്വിന്നിങ്ങിനെ സംബന്ധിച്ച് നിലവില്‍, ലോകമെമ്പാടുമുള്ള മൊത്തം 36 ചികിത്സാ കേന്ദ്രങ്ങള്‍ ട്വിനിംഗ് പ്രോഗ്രാമിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനത്തിന്റെ സഹായത്തോടെ എച്ച്ടിസി 2015 മുതല്‍ കുറഞ്ഞ ഡോസ് പ്രോഫിലാക്‌സിസ് ആരംഭിച്ചു. ഈ മാസം മുതല്‍ സംസ്ഥാനത്തിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം അംഗീകരിക്കാനാകുംമെന്ന് അധികൃതര്‍ പറഞ്ഞു.

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ സ്പോണ്‍സര്‍ ചെയ്ത ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ (എച്ച്ടിസി) ട്വിന്നിംഗ്സ് പാര്‍ട്ണര്‍ അവാര്‍ഡും ആലുവ സെന്ററിനാണ് ലഭിച്ചത്. ഇരട്ട ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങള്‍, ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വിവരങ്ങള്‍ പങ്കിടുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അറിവ്, വൈദഗ്ദ്ധ്യം, അനുഭവം, കഴിവുകള്‍, വിഭവങ്ങള്‍ എന്നിവ കൈമാറുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തമാണ് ഇതിന്റെ ഫലം. ആഗോള തലത്തില്‍ ഹീമോഫീലിയ പരിചരണം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത നിരവധി അന്തര്‍ദേശീയ പ്രോഗ്രാമുകളില്‍ ഒന്നാണ് ട്വിനിംഗ്.

ഡബ്ല്യുഎഫ്എച്ച്- ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ ട്വിന്നിംഗ് പ്രോഗ്രാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും അനുഭവപരിചയമുള്ളതുമായ കേന്ദ്രങ്ങളുമായി പങ്കാളിത്തം വികസിപ്പിച്ചെടുക്കാൻ മറ്റു ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങളെ സഹായിക്കുന്നു. നല്ല പരിശീലനം, വൈദഗ്ദ്ധ്യം കൈമാറ്റം എന്നിവയിലൂടെ രോഗനിര്‍ണയവും ക്ലിനിക്കല്‍ പരിചരണവും മെച്ചപ്പെടുത്താന്‍ ട്വിന്നിങ് പ്രോഗ്രാം വഴി കഴിയുന്നു , ഇത് ആത്യന്തികമായി രോഗികളെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് നയിക്കുന്നു.

വികസ്വര രാജ്യങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളുടെ പ്രൊഫൈലും അംഗീകാരവും ട്വിനിങ് നു വര്‍ദ്ധിപ്പിക്കാനും കഴിയും. നിര്‍ദ്ദിഷ്ട കേസുകളുടെ മാനേജ്മെന്റ്, ക്ലിനിക്കല്‍, ലബോറട്ടറി പരിശീലനം, ഉപകരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സംഭാവന, ഗവേഷണ പ്രോജക്ടുകള്‍ എന്നിവ സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ ഫണ്ടുകളും നഗരസഭയും നിരവധി സ്ഥാപനങ്ങളടക്കമുള്ളവരുടെ സഹായവും ഹീ മോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചതായും ഇക്കുറി 1.3 കോടി രൂപ സെന്ററിന് മരുന്നിനായി ജില്ലാ പഞ്ചായത്ത് നല്‍കിയതായി പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഹെമോഫിലിയ സെന്ററിന്റെ തുടക്കം മുതല്‍ സ്ഥാപനത്തെ മികച്ച രീതിയില്‍ നയിച്ചു കൊണ്ടിരിക്കുന്ന ഡോ. വിജയകുമാറിനെ ആശുപത്രി വികസന സമിതി നേട്ടത്തില്‍ ആദരിച്ചു