തൃത്താല ഗവ. ആര്ട്‌സ് ആന്റ് സയന്സ് കോളേജില് ഒന്നാം വര്ഷ ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകളില് പട്ടികവര്ഗ്ഗ വിഭാഗത്തില് സീറ്റുകള് ഒഴിവുണ്ട്. ഈ വര്ഷം അപേക്ഷിച്ച് സി.എ.പി ഐ.ഡി കരസ്ഥമാക്കിയ വിദ്യാര്ത്ഥികള് നവംബര് 10 ന് ഉച്ചക്ക് മൂന്നിനകം ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.