ജില്ലാ ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലുള്ള പ്രദേശങ്ങളില് ക്വിക്ക് റെസ്പോണ്സ് ടീമിന്റെ പ്രവര്ത്തനങ്ങളുടെ ഭാഗമായി പട്ടാമ്പി, ഷൊര്ണൂര്, തൃത്താല, ഒറ്റപ്പാലം സര്ക്കിള് പരിധിയില് ഭക്ഷ്യ സുരക്ഷ പ്രവര്ത്തനങ്ങള്ക്കും 2000 കിലോമീറ്റര് ഓടുന്നതിനും മഹീന്ദ്ര ബൊലീറോ / റ്റാറ്റാ സുമോ / സമാന മോഡല് വാഹനം ഒരു വര്ഷത്തേക്ക് കരാറടിസ്ഥാനത്തില് ഡ്രൈവര് ഉള്പ്പെടെ നല്കുന്നതിന് വാഹന ഉടമകളില് നിന്നും രണ്ട് വാഹനങ്ങള്ക്ക് ദര്ഘാസ് ക്ഷണിച്ചു.
പ്രതിമാസം പരമാവധി 40000 രൂപ. വാഹനങ്ങള്ക്ക് ഏഴു വര്ഷത്തില് കൂടുതല് പഴക്കമുണ്ടാകരുത്. 5000 രൂപയാണ് നിരതദ്രവ്യം. ദര്ഘാസ് ഫോറം നവംബര് 22 മുതല് വില്പന തുടങ്ങും. നവംബര് 27 ന് വൈകിട്ട് അഞ്ച് വരെ ദര്ഘാസുകള് സ്വീകരിക്കും. നവംബര് 29 ന് രാവിലെ 11 ന് തുറക്കും. ഫോണ്: 0491 2505081.