കുഴല്മന്ദം ബസാര് റോഡില് കുളവന്മുക്ക് ജംഗ്ഷനില് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല് നവംബര് 12 വരെ റോഡിലൂടെ ഗതാഗതം പൂര്ണ്ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു. കുളവന്മുക്ക് ജംഗ്ഷനില് നിന്നും കുത്തനൂര് ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള് ചുങ്കമന്ദം കല്ക്കുളം റോഡിലൂടെ പോകണമെന്നും അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
