ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ജനറൽ ഫൗണ്ടേഷൻ കോഴ്സ് തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നു. എം.കോം, ബി.എഡ്, സെറ്റ് ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 11 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9447123841, 04923 224176.
