സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന് കീഴില്‍ നടത്തുന്ന ജൈവ കൃഷിയും വിപണനവും സംബന്ധിച്ച സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമന്‍ കുട്ടി നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എ. ധന്യ അധ്യക്ഷയായി. റിസര്‍ച്ച് ഓഫീസര്‍ ഇബ്രാഹിം ഏലച്ചോല സര്‍വേ കാര്യങ്ങള്‍ വിശദീകരിച്ചു.

വര്‍ഷങ്ങളായി ജൈവ കൃഷി ചെയ്തു വരുന്ന തിരുവാലി പഞ്ചായത്തിലെ കര്‍ഷക വത്സല കുമാരിയില്‍ നിന്നും ഇന്‍വെസ്റ്റിഗേറ്റര്‍ കെ.കബിര്‍ വിവരങ്ങള്‍ ശേഖരിച്ചു. വാര്‍ഡ് അംഗം ശബീര്‍ ബാബു സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ വര്‍ഗീസ്, ദിവാകരന്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍വെസ്റ്റിഗേറ്റര്‍ മാരായ പ്രദീപ്, മധു, പ്രവീണ്‍ ലാല്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അമീന്‍ അസ്‌ലം എന്നിവരും പങ്കെടുത്തു.