ജില്ലയിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ ( നവംബര്‍ 11ന്) ‘ഇ-ശ്രം’രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 16 വയസിനും 59 വയസിനും ഇടയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇ.എസ്.ഐ, പി.എഫ്. എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരും ആയിരിക്കണം. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ‘ഇ-ശ്രം’ കാര്‍ഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇ-ശ്രം പോര്‍ട്ടലിലൂടെയുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാകും. രജിസ്‌ട്രേഷന് വരുന്നവര്‍ ആധാര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. മലപ്പുറം സിവില്‍ സ്റ്റേഷന് സമീപത്തുള്ളവര്‍ക്ക് ക്യാമ്പില്‍ എത്തിയും അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍/കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0483-2734814.