332 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 10) 287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 256 പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 332 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4348 പരിശോധന നടത്തിയതിലാണ് 287 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.60 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 43 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 17 പേർ

വാണിയംകുളം, കാവശ്ശേരി സ്വദേശികൾ 13 പേർ വീതം

മേലാർകോട് സ്വദേശികൾ 12 പേർ

വടകരപ്പതി സ്വദേശികൾ 11 പേർ

കിഴക്കഞ്ചേരി സ്വദേശികൾ പത്ത് പേർ

അഗളി, പിരായിരി, വണ്ടാഴി സ്വദേശികൾ ഒമ്പത് പേർ വീതം

പുതുക്കോട്, കാരാകുറുശ്ശി സ്വദേശികൾ ഏഴ് പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ അഞ്ചു പേർ

ചിറ്റൂർ-തത്തമംഗലം, എലപുള്ളി, കണ്ണമ്പ്ര, കൊടുമ്പ്, കപ്പൂർ ഓങ്ങല്ലൂർ, പറളി, പൂക്കോട്ടുകാവ്, പുതുശ്ശേരി, ഷൊർണൂർ, വടവന്നൂർ സ്വദേശികൾ നാല് പേർ വീതം

ആലത്തൂർ, അയിലൂർ, ചാലിശ്ശേരി, കടമ്പഴിപ്പുറം, മങ്കര നാഗലശ്ശേരി, പട്ടാമ്പി, പുതൂർ, തേങ്കുറിശ്ശി, വടക്കാഞ്ചേരി സ്വദേശികൾ മൂന്ന് പേർ വീതം

അകത്തേത്തറ, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, എരിമയൂർ, പട്ടഞ്ചേരി, പട്ടിത്തറ, പെരുവെമ്പ്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ രണ്ടു പേർ വീതം

ആനക്കര, അനങ്ങനടി, മണ്ണാർക്കാട്, ചളവറ, എലവഞ്ചേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കരിമ്പ, കരിമ്പുഴ, കൊടുവായൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, കുത്തനൂർ, മരുതറോഡ്, മുണ്ടൂർ, നെന്മാറ, പരുതൂർ, പല്ലശ്ശന, പെരുമാട്ടി, തച്ചമ്പാറ, തിരുവേഗപ്പുറ, വല്ലപ്പുഴ, തൃത്താല സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2319 ആയി.