കൊല്ലം ജില്ലയിൽ ബുധനാഴ്ച 401 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.661 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 397 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 92 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ -16, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ 11 വീതവും കരുനാഗപ്പള്ളി – പത്തുമാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂർ-17, വെളിനല്ലൂർ-14, വെട്ടിക്കവല, പൂയപ്പള്ളി, ചാത്തന്നൂർ, കല്ലുവാതുക്കൽ എന്നിവിടങ്ങളിൽ പത്ത് വീതവും കടയ്ക്കൽ-ഒൻപത്, പൂതക്കുളം, നെടുമ്പന, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ എട്ട് വീതവും കുണ്ടറ, അഞ്ചൽ ഭാഗങ്ങളിൽ ഏഴ് വീതവും ശാസ്താംകോട്ട, പോരുവഴി, പത്തനാപുരം, ചവറ, കൊറ്റങ്കര, കരീപ്ര, ഇട്ടിവ എന്നിവിടങ്ങളിൽ ആറ് വീതവും മയ്യനാട്, തഴവ, തലവൂർ, കുളത്തൂപ്പുഴ, ഇളമ്പള്ളൂർ പ്രദേശങ്ങളിൽ അഞ്ച് വീതവും അലയമൺ, ഇടമുളയ്ക്കൽ, കിഴക്കേ കല്ലട, ചിതറ, പന്മന, പിറവന്തൂർ ഭാഗങ്ങളിൽ നാല് വീതവും ശൂരനാട് തെക്ക്, വെളിയം, വിളക്കുടി, പട്ടാഴി, നെടുവത്തൂർ, കുളക്കട, കുലശേഖരപുരം, കരവാളൂർ, ഏരൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.