പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പ്പന്റര്‍(1 വര്‍ഷം) ട്രേഡില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒഴിവുകള്‍ ഉണ്ട്.  പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലന കാലയളവില്‍ പഠനയാത്ര, സ്‌റ്റൈപന്റ്¸, ലംപ്സം ഗ്രാന്‍ഡ്, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം എന്നിവ സൗജന്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2234230, 9605235311.