കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡിസംബര്‍ മാസത്തില്‍ ജില്ലയില്‍ വച്ച് യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലയില്‍ നിന്ന് 15 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 15 ന് മുമ്പായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2555740.