തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡും(വൈബ്) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി ലീഗല്‍ ക്ലിനിക്ക് ആരംഭിക്കുന്നു. നവംബര്‍ 17 ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷണന്‍ ലീഗല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് നിയമ അദാലത്ത് സംഘടിപ്പിക്കും.
വട്ടിയൂര്‍ക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ താമസക്കാരില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ പീഡനങ്ങള്‍ക്കിരയായവര്‍, മക്കളുടെ സംരക്ഷണം ലഭിക്കാത്ത മാതാപിതാക്കള്‍ എന്നിവര്‍ക്ക് അദാലത്തിലേക്ക് പരാതി നല്‍കാം. വൈബിന്റെ ശാസ്തമംഗലം ശ്രീരംഗം ലെയിനിലുള്ള ഓഫീസില്‍ നേരിട്ടോ, vybecharty@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  നവംബര്‍ 12 നകം പരാതികള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9633841844.