തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കെ-ഡിസ്‌ക് പദ്ധതിയുടെ ഭാഗമായുള്ള മഴവില്ല് പദ്ധതിയിലേക്ക് വൊളന്റിയർമാരെ നിയമിക്കുന്നതിനായി നവംബർ 15ന് ഉച്ചയ്ക്ക് 1:30 ന് ഇന്റർവ്യൂ നടത്തും. യോഗ്യത ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമ കോഴ്സ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം.
